About Temple

പരശുരാമനാൽ പ്രതിഷ്ഠതമായ ശിവക്ഷേത്രത്തിൽ ഒന്നാണ് എന്ന് പലയിടത്തും പരാമർശിക്കുന്നു . അതിപുരാതനമായ ഈ ക്ഷേത്രത്തിൽ ഭക്താഭിഷ്ടപ്രദനായി , ഉഗ്രമൂർത്തിയായി , ഉപദേവതകളില്ലാതെ കുടികൊള്ളുന്ന സർവ്വാഭിഷ്ട വരദനായ ശ്രീ മഹാദേവന്റെ അനുഗ്രഹത്തൽ ഇവിടെ ദര്ശനം നടത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും അഷ്‌ടൈശ്വര്യങ്ങളും ഉദിഷ്ട കാര്യങ്ങളും സിദിച്ചു വരുന്നു .

Palliyampuram Mahadeva

Temple, Ramapuram

A Brief

History

പരശുരാമനാൽ പ്രതിഷ്ഠതമായ ശിവക്ഷേത്രത്തിൽ ഒന്നാണ് എന്ന് പലയിടത്തും പരാമർശിക്കുന്നു . അതിപുരാതനമായ ഈ ക്ഷേത്രത്തിൽ ഭക്താഭിഷ്ടപ്രദനായി , ഉഗ്രമൂർത്തിയായി , ഉപദേവതകളില്ലാതെ കുടികൊള്ളുന്ന സർവ്വാഭിഷ്ട വരദനായ ശ്രീ മഹാദേവന്റെ അനുഗ്രഹത്തൽ ഇവിടെ ദര്ശനം നടത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും അഷ്‌ടൈശ്വര്യങ്ങളും ഉദിഷ്ട കാര്യങ്ങളും സിദിച്ചു വരുന്നു . രാജഭരണ കാലത്ത് തംബ്രാൻക്കാൻ മാരുടെയും അതിനു ശേഷം ബ്രാഹ്മണരുടെയും അധീനതയിലായിരുന്നു ക്ഷേത്രം . സ്വർണ കൊടിമരത്തോടു കൂടിയ രാജകീയ പ്രൗഢിയിൽ നിലനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു . ടിപ്പുവിനെ പടയോട്ട കാലത്ത് ക്ഷേത്രം ആക്രമിക്കപ്പെടുകയും സ്വർണവും മറ്റുള്ള മുതലുകളും കൊള്ളയടിക്കപെടുകയും ചെയ്തു . ആക്രമണത്തിൽ നിന്നും ആരാധന മൂർത്തിയെ സംരക്ഷിക്കുന്നതിന് വേണ്ടി പൂജാരി പഞ്ചാക്ഷരി മന്ത്രം ജപിച്ചു കൊണ്ട് ശിവലിംഗത്തെ ആലിംഗനം ചെയ്ത കിടക്കുകയും ആ സമയത്ത് പൂജാരിയെ ഉൾപ്പെടെ കൊള്ളക്കാർ വെട്ടുകയും ചെയ്തു . ബിംബത്തിൽ ദർശിക്കുന്ന മുറിവ് അന്നുണ്ടായത് ആണന്നു വിശ്വസിക്കുന്നു .